രഞ്ജി ട്രോഫിയിൽ ഏകദിന ശൈലി, തകർത്തടിച്ച് രോഹൻ കുന്നുമ്മൽ

രണ്ടാം രഞ്ജി മത്സരത്തിൽ കേരളത്തിന് മികച്ച തുടക്കം. എസി എ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒന്നാം ദിനം അവസാനിച്ചപ്പോൾ കേരളം 141/1 എന്ന മികച്ച നിലയിലാണ്. ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെ ഏകദിന രീതിയിലെ തകർപ്പൻ പ്രകടനമാണ് കേരളത്തിന് മികച്ച തുടക്കം കിട്ടിയത്. മഴയെ തുടർന്ന് മത്സരം മണിക്കൂറുകൾക്ക് ശേഷമാണ് ആരംഭിച്ചത് 37 ഓവർ മാത്രമാണ് ആദ്യ ദിനം എറിയാൻ കഴിഞ്ഞതും. സഞ്ജു സാംസൺ ഇന്ത്യൻ ടീമിനൊപ്പം ചേർന്നത്തോടെ കേരളത്തെ നയിക്കുന്നത് രോഹനാണ്. കൃഷ്ണ പ്രസാദും രോഹനും ചേർന്ന് തകർപ്പൻ തുടക്കമാണ് കേരളത്തിന് നൽക്കിയത് 95 പന്തിൽ 83 റൺസാണ് രോഹൻ പുറത്തായിരുന്നു. കൃഷ്ണപ്രസാദ് അർദ്ധ സെഞ്ച്വറി നേടി ക്രീസിലുണ്ട്