ചിന്നസ്വാമിയിൽ ദീപാവലി വെടിക്കെട്ട് നടത്തി ഇന്ത്യ

നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് നേടിയത്. ശ്രേയസ് അയ്യര്‍ (പുറത്താവാതെ 128), കെ എല്‍ രാഹുല്‍ (102) എന്നിവർ സെഞ്ചുറി നേടിയപ്പോൾ. രോഹിത് ശര്‍മ (61), ശുഭ്മാന്‍ ഗില്‍ (51), വിരാട് കോലി (51) എന്നിവരുടെ അർദ്ധസെഞ്ച്വറി പ്രകടനം നിർണ്ണായകമായി. രോഹിത് ഗില്ല് സഖ്യം ഗംഭീര തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ചേർന്ന് 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 12-ാം ഓവറില്‍ ഗില്‍ മടങ്ങിയതോടെയാണ് ഓപ്പണര്‍മാര്‍ പിരിഞ്ഞത്. 32 പന്തുകള്‍ നേരിട്ട ഗില്‍ നാല് സിക്‌സും മൂന്ന് ഫോറും നേടി. മൂന്നാമനായി ക്രീസിലെത്തിയ കോലിയും മികച്ച പ്രകടനം പുറത്തെടുത്തു. ഇതിനിടെ രോഹിത്തിനെ ബാസ് ഡീ ലീഡെ മടക്കി. 54 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും എട്ട് ബൗണ്ടറികളും നേടിയാണ് മടങ്ങിയത് നാലാം വിക്കറ്റില്‍ കോലി - ശ്രേയസ് സഖ്യം 71 റണ്‍സ് കൂട്ടിചേര്‍ത്തു. കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നോട്ട് പോകവെ വാന്‍ ഡര്‍ മെര്‍വെ നെതര്‍ലന്‍ഡ്‌സിന് ബ്രേക്ക് ത്രൂ നല്‍കി. മെര്‍വെയുടെ പന്തില്‍ കോലി ബൗള്‍ഡായി തുടര്‍ന്ന് ശ്രേയസ് - രാഹുല്‍ സഖ്യം ഒരു ദീപാവലി വിരുന്നു തന്നെ തന്നെ സമ്മാനിച്ചു 94 പന്തുകള്‍ മാത്രം നേരിട്ട ശ്രേയസ് അഞ്ച് സിക്‌സും പത്ത് ഫോറും നേടി. ലോകകപ്പില്‍ ശ്രേയസിന്റെ ആദ്യ സെഞ്ചുറി കൂടിയാണിത്. അവസാന ഓവറിലാണ് രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്നത്. 64 പന്തുകള്‍ മാത്രം നേരിട്ട് നാല് സിക്‌സും 11 ഫോറും നേടി. ഇരുവരും 208 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിനൊപ്പം കൂട്ടിചേര്‍ത്തത്