ക്യാപ്റ്റൻ ആക്കണം എന്ന് ഡിമാൻഡ് വെച്ച് ഹാർദിക് ? എന്ന് റിപ്പോർട്ട്

മുംബൈ ഇന്ത്യൻസ് ഇന്നലെ പാണ്ഡ്യയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്തിന് പിന്നാലെ നിരവധി കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ക്യാപ്റ്റൻ ആകണം എന്ന തരത്തിൽ പാണ്ഡ്യ ഡിമാൻഡ് ഉണ്ടായിരുന്നു എന്ന രീതിയിൽ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻസിയിൽ നിന്നാണ് ഹാർദിക്ക് മുംബൈയിലേക്ക് ട്രേഡ് ചെയ്യപ്പെട്ടത് . എന്നാൽ ഈ സീസണിൽ തന്നെ 30-കാരൻ ചുമതലയേൽക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല. 5 കിരീടങ്ങൾ മുംബൈയ്ക്ക് നൽകിയ ഏറ്റവും മികച്ച ക്യാപ്റ്റനായിരുന്ന രോഹിതിനെ മാറ്റിയത്തിൽ മുംബൈ മാനേജ്മെന്റിനെതിരെ ആരാധകരോക്ഷം ശക്തമായി ഉയരുകയാണ് ലക്ഷ കണക്കിന് ആരാധകർ നിലവിൽ മുംബൈ ഇന്ത്യൻസ് പേജുകൾ അൺഫോളോ ചെയ്യുകയാണ്, മുംബൈ ജേഴ്സിയും മറ്റും കത്തിച്ചും ആരാധകർ പ്രതിഷേധം തുടരുകയാണ്