ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ പുറത്തായതിന് രണ്ട് ദിവസത്തിന് ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ച് സ്ഥാനത്ത് നിന്ന് മുൻ ദക്ഷിണാഫ്രിക്കൻ പേസർ മോണി മോർക്കൽ രാജിവച്ചു. ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ഏകദിന ലോകകപ്പിലെ ഒമ്പത് മത്സരങ്ങളിൽ അഞ്ചിലും പരാജയപ്പെട്ടിരുന്നു കൊൽക്കത്തയിൽ നടന്ന അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനോട് 93 റൺസിന് പരാജയപ്പെട്ടത്. ഐപിഎൽ ടീമായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമായുള്ള കരാർ പൂർത്തിയാക്കിയതിന് ശേഷം ഈ വർഷം ജൂണിലാണ് മോർക്കൽ ആറ് മാസത്തെ കരാറിൽ ടീമിൽ ചേർന്നത്.പാകിസ്ഥാൻ ടീമുമായുള്ള അദ്ദേഹത്തിന്റെ കരാർ തുടങ്ങിയത് രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ശ്രീലങ്കൻ പര്യടനം മുതലായിരുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വേഗം തന്നെ അദ്ദേഹത്തിന്റെ പകരക്കാരനെ പ്രഖ്യാപിക്കും എന്ന് റിപ്പോർട്ട് ഉണ്ട്. 2023 ഡിസംബർ 14 മുതൽ 2024 ജനുവരി 7 വരെ ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് പാകിസ്ഥാന്റെ അടുത്ത പ്രധാന ടൂർണമെന്റ്. അഞ്ചാം സ്ഥാനത്തെത്തിയതിന് ശേഷം പാകിസ്ഥാൻ സെമിഫൈനലിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടിരുന്നു, ഇത് ബബ്ബർ അസമിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കണം എന്ന് നിരവധി മുൻ പാക്ക് ക്രിക്കറ്റ് താരങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവയ്‌ക്കെതിരെ പാകിസ്ഥാൻ തോൽവിയും അഫ്ഗാനിസ്ഥാനോട് ഞെട്ടിക്കുന്ന തോൽവിയും ഏറ്റുവാങ്ങിയിരുന്നു.
വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ്: പാകിസ്താനെതിരെ കളിക്കില്ലെന്ന് നിലപാടെടുത്ത് ഇന്ത്യ പിന്മാറി
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!