ഇന്ന് ഇന്ത്യ നെതർലൻഡ്സ് പോരാട്ടം. ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യത ?

സെമിക്ക് മുമ്പുള്ള അവസാന ഗ്രൂപ്പ് മത്സരത്തിന് ടീം ഇന്ത്യ ഇന്നിറങ്ങുന്നു. കുഞ്ഞന്‍മാരായ നെതര്‍ലന്‍ഡ്സാണ് ഇന്ത്യയുടെ എതിരാളികള്‍. ഇതുവരെ കളിച്ച മത്സരങ്ങൾ എല്ലാം ജയിച്ചെത്തുന്ന ഇന്ത്യക്ക് നെതര്‍ലന്‍ഡ്സ് വലിയ വെല്ലുവിളി ആവില്ല ലോകകപ്പിലെ എട്ട് മത്സരങ്ങളില്‍ രണ്ട് കളികള്‍ മാത്രമാണ് നെതര്‍ലന്‍ഡ്സ് ജയിക്കുവാൻ കഴിഞ്ഞത് അവസാന സ്ഥാനത്താണെങ്കില്‍ ഡച്ച് പട തോല്‍പ്പിച്ചവരില്‍ ദക്ഷിണാഫ്രിക്കയുമുണ്ടെന്നത് ഇന്ത്യക്ക് കാണാത്തിരിക്കാൻ കഴിയില്ല . അതുകൊണ്ടുതന്നെ എതിരിളികളെ നിസാരരായി കാണാനും ഇന്ത്യക്കാവില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും മികച്ച ഫോമിൽ തന്നെയാണ് എന്നത് ഇന്ത്യക്ക് നല്ല നല്ല പ്രതീക്ഷയാണ് നൽക്കുന്നത് . വണ്‍ ഡൗണായി വിരാട് കോലി എത്തുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് തുടരും ഇരുവരും മികച്ച രീതിയിൽ തന്നെയാണ് ബാറ്റ് ചെയ്യുന്നത്. സെമിക്ക് മുമ്പ് കെ എല്‍ രാഹുലിന് വിശ്രമം അനുവദിച്ചാല്‍ ഇന്ന് ഇഷാന്‍ കിഷന് അഞ്ചാം നമ്പറില്‍ അവസരം ഒരുങ്ങും എന്നും ചില റിപ്പോർട്ടുകൾ വരുന്നുണ്ട്. സൂര്യകുമാര്‍ യാദവ് പ്ലേയിംഗ് ഇലവനില്‍ ഫിനിഷറായി തുടരും. രവീന്ദ്ര ജഡേജ ഏഴാം നമ്പറിലും എത്തുമ്പോള്‍ കുല്‍ദീപ് യാദവിന് ഇന്ന് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. പകരം ആര്‍ അശ്വിന്‍ ഇന്ന് പ്ലേയിംഗ് ഇലവനില്‍ കളിച്ചേക്കും. പേസര്‍മാരായി മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും മികച്ച രീതിയിൽ തന്നെയാണ് കളിക്കുന്നത് ഇന്ത്യയുടെ മുന്നോട്ടുള്ള പ്രകടനങ്ങൾക്ക് കരുത്ത് പകരുന്നതാവും