ടോസ് നിർണ്ണായകം ! ആദ്യം ബാറ്റിംഗ് ?

ഏകദിന ലോകകപ്പിലെ കലാശ പോരാട്ടം ഇന്ന് അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയം സാക്ഷ്യം വഹിക്കാൻ പോവുകയാണ്. മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. 1983ലും 2011ലും കപ്പുയര്‍ത്തിയ ഇന്ത്യയുടെ 4ാം ഫൈനലാണ് എന്നാൽ ഇത് 8-ാം ഫൈനലാണ് ഓസീസിന്റെ. ഇതില്‍ അഞ്ച് തവണയും കങ്കാരുകൾ കിരീടം നേടി. അവസാനം കിരീടം 2015ല്‍ ആരോണ്‍ ഫിഞ്ചിന് കീഴിലായിരുന്നു. അഹമ്മദാബാദിലെ പിച്ചില്‍ എത്ര റണ്‍സ് പിറക്കുമെന്നാണ് ക്രിക്കറ്റ് ലോകം നോക്കുന്നത് പിച്ച് ക്യൂറേറ്ററുടെ വാക്കുകള്‍ പ്രധാനമാണ്. ടോസ് നേടിയാല്‍ ബാറ്റിംഗ് എടുക്കണോ ഫീല്‍ഡോ ചെയ്യണോ എന്നുള്ളത് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അനുസരിച്ചിരിക്കും. ടോസ് നേടിയാല്‍ ബാറ്റിംഗ് എടുക്കുന്നതാണ് നല്ലത് എന്ന് ക്യൂറേറ്റര്‍ പറയുന്നു. രണ്ടാമത് ബാറ്റ് ചെയ്യുക ബുദ്ധിമുട്ടായിരിക്കുമെന്നും 300 ന് മുകളിൽ പ്രതിരോധിക്കാന്‍ കഴിയുന്ന സ്‌കോറാണെന്നും അദ്ദേഹം പറയുന്നു ഫൈനലിന് മുമ്പ് വൻ കാഴ്ച്ച വിസ്മയമാവും എയര്‍ ഷോ ഉൾപ്പെടെ വൻ ആഘോഷമാക്കുവാൻ ആണ് ബിസിസിഐ പദ്ധതി ഫൈനല്‍ പോരാട്ടം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനെയും മത്സരം കാണാന്‍ ഇന്ത്യ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യം നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരം കാണാന്‍ മോദിയും ആന്റണി ആല്‍ബനീസും എത്തിയിരുന്നു