ബംഗ്ലാദേശ് ഓപ്പണർ സൗമ്യ സർക്കാർ തന്റെ കരിയറിലെ ഏറ്റവും മികച്ച ഏകദിന സ്‌കോറായ 169 റൺസ് നേടി ന്യൂസിലാന്റിനെത്തിരെ 49.5 ഓവറിൽ 291 റൺസിന് ഓൾഔട്ടായി. ന്യൂസിലൻഡിൽ ഏഷ്യയിൽ നിന്നുള്ള ഒരു കളിക്കാരന്റെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്‌കോറും ഇന്നത്തെ പ്രകടനത്തിലൂടെ സൗമ്യ സ്വന്തമാക്കി , ഇതിന് മുമ്പ് കിവീസിനെതിരെ സച്ചിൻ ടെണ്ടുൽക്കറുടെ 163* റൺസായിരുന്നു ഉയർന്ന സ്കോർ. ന്യൂസിലൻഡിൽ ബംഗ്ലാദേശിന്റെ ഏറ്റവും ഉയർന്ന ഏകദിന സ്‌കോർ ഇന്നത്തെ സൗമ്യയുടെ പ്രകടനത്തിലൂടെ 291 റൺസായി സിംബാബ്‌വെയ്‌ക്കെതിരെ ലിറ്റൺ ദാസിന്റെ 176 റൺസിന് ശേഷം ഏകദിനത്തിൽ ഒരു ബംഗ്ലാദേശി താരത്തിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ഇന്നിംഗ്‌സാണ് ഇടങ്കയ്യന്റെ ഇന്നത്തെ ഇന്നിംഗ്‌സ്. എന്നാൽ മത്സരം ന്യൂസിലാന്റ് 7 വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി 46.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാന്റ് വിജയലക്ഷ്യം മറി കടന്നു
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!
നിശാഗന്ധിയിൽ കെസിഎൽ സീസൺ-2 ഗ്രാൻഡ് ലോഞ്ച്: ഞായറാഴ്ച