ബെൻ സ്‌റ്റോക്‌സിന്റെ ലോകകപ്പിലെ ആദ്യ സെഞ്ചുറിയും മൊയീൻ അലി, ആദിൽ റഷീദ് എന്നിവരുടെ മൂന്ന് വിക്കറ്റ് നേട്ടവും ഇംഗ്ലണ്ടിനെ നെതർലൻഡ്‌സിനെതിരെ 160 റൺസിന്റെ വമ്പൻ ജയം സമ്മാനിച്ചു ഈ ജയത്തോടെ ഇംഗ്ലണ്ടിനെ ഏഴാം സ്ഥാനത്തേക്ക് എത്തി , ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ 339 റൺസ് നേടി, പിന്നീട് ഡച്ചിനെ 37.2 ഓവറിൽ 179 റൺസിന് പുറത്താക്കുകയായിരുന്നു കൂടെ ചാമ്പ്യൻഷിപ്പ് ട്രോഫി യോഗ്യതാ പ്രതീക്ഷകൾ സജീവമാക്കി. ഇംഗ്ലണ്ട് മധ്യനിരയിൽ വീണ്ടും തകർച്ച നേരിട്ടെങ്കിലും ഇത്തവണ ബെൻ സ്റ്റോക്സും ക്രിസ് വോക്സും ചേർന്ന് അവരെ രക്ഷിച്ചു. വോക്‌സ് 51 റൺസെടുത്തപ്പോൾ സ്‌റ്റോക്‌സ് 84 പന്തിൽ 108 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ നെതര്ലാന്ഡ്സിനായി തേജ നിദാമാനുരു (പുറത്താകാതെ 41) ടോപ് സ്‌കോറർ ആയപ്പോൾ വെസ്‌ലി ബറേസി (37), സിബ്രാൻഡ് എംഗൽബ്രെക്റ്റ് (33), സ്‌കോട്ട് എഡ്വേർഡ്‌സ് (38) എന്നിവർക്ക് ഇംഗ്ലീഷ് ബൗളിംഗിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല, നിലവിൽ ഇംഗ്ലണ്ടും, നെതര്ലാന്ഡ്സും ലോകക്കപ്പിൽ നിന്നും നേരത്തെ പുറത്തായിരുന്നു
വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ്: പാകിസ്താനെതിരെ കളിക്കില്ലെന്ന് നിലപാടെടുത്ത് ഇന്ത്യ പിന്മാറി
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!