ഇന്ത്യൻ മുൻ ക്യാപ്റ്റൻ ദത്താജിറാവു ഗെയ്ക്വാദ് (95) അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ബറോഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. 1952 1961 കാലയളവിൽ ഇന്ത്യൻ ടീമിന് വേണ്ടി 11 ടെസ്റ്റ് മത്സരം കളിച്ചിട്ടുണ്ട്. 1959 ൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ദേശീയ ടീമിനെയും അദ്ദേഹം നയിച്ചിട്ടുണ്ട് 1952 ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിലായിരുന്നു അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റം. നീണ്ട 9 വർഷത്തെ അന്താരാഷ്ട്ര കരിയറിന് ശേഷം 1963 ൽ പാകിസ്ഥാനെതിരെയാണ് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര വിരമിക്കൽ മത്സരം. ആഭ്യന്തര ക്രിക്കറ്റിൽ 1947 മുതൽ 1961 വരെ ബറോഡയ്ക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചിരുന്നത്. 14 സെഞ്ചുറിയടക്കം 3139 റൺസും നേടിയിട്ടുണ്ട്
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!
നിശാഗന്ധിയിൽ കെസിഎൽ സീസൺ-2 ഗ്രാൻഡ് ലോഞ്ച്: ഞായറാഴ്ച