ഹൈദരാബാദിൽ പോയ സഹതാരങ്ങളെ അഭിനന്ദിച്ചു ; വാർണർക്ക് ബ്ലോക്ക്‌ !

2016 ൽ ടീമിനൊപ്പം കിരീടം നേടിയ ക്യാപ്റ്റൻ ആയിരുന്ന മുൻ സൺറൈസേഴ്‌സ് ഹൈദരാബാദ് (SRH) നായകൻ ഡേവിഡ് വാർണർ, ഫ്രാഞ്ചൈസി തിരഞ്ഞെടുത്തതിന് ശേഷം തന്റെ സഹതാരങ്ങളായ പാറ്റ് കമ്മിൻസിനെയും ട്രാവിസ് ഹെഡിനെയും അഭിനന്ദിച്ചു, പിന്നാലെ വാർണറിനെ ബ്ലോക്ക് ചെയ്യത് ഹൈദരാബാദ് 20.50 കോടി രൂപയ്ക്കാണ് പാറ്റ് കമ്മിൻസിനെ എസ്ആർഎച്ച് സ്വന്തമാക്കിയത്. ഐപിഎൽ 2024 ലേലത്തിൽ ഓസ്‌ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡിനെ 6.80 കോടി രൂപയ്ക്ക് അവർ സ്വന്തമാക്കി. കമ്മിൻസും ഹെഡും ഓസ്‌ട്രേലിയൻ ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു. ഓസ്‌ട്രേലിയൻ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു കമ്മിൻസ്, അവരെ കിരീടനേട്ടത്തിലേക്ക് നയിച്ചത്. മറുവശത്ത്, സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന താരമാണ് ഹെഡ്, ഫൈനലിൽ ഇന്ത്യക്കെതിരെ സെഞ്ച്വറി നേടി ഓസീസിന് വിജയം ഉറപ്പിച്ചത് അദ്ദേഹമായിരുന്നു അതേസമയം, ഡേവിഡ് വാർണർ ഹെഡിനെയും കമ്മിൻസിനെയും ഹൈദരാബാദിൽ എത്തിയ ശേഷം അഭിനന്ദിക്കാൻ ശ്രമിച്ചു, എന്നാൽ സൺറൈസേഴ്‌സ് ഹൈദരാബാദ് തന്നെ എക്‌സിലും ഇൻസ്റ്റാഗ്രാമിലും തടഞ്ഞതായി അദ്ദേഹം തന്നെ ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചു. നേരത്തെ ഹൈദരാബാദ് വാർണറെ തഴയുന്നു എന്ന തരത്തിൽ ആരാധകർ വിമർശനം ഉന്നയിച്ചിരുന്നു