അരങ്ങേറ്റ ദിനത്തിൽ തന്നെ 60000ന് മുകളിൽ വരുന്ന ഓസീസ് ആരാധകരുടെ സ്റ്റാന്റിംഗ് ഒവേഷൻ സ്വീകരിച്ചു തിരിച്ചു നടക്കുന്ന 22 കാരനായ ഡേവിഡ് വാർണറിന്റെ ഓർമ്മകളുണ്ട് ,132 വർഷത്തെ ഓസീസ് ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഒരൊറ്റ ഫസ്റ്റ് ക്ലാസ് മത്സരത്തിന്റെ അനുഭവവുമില്ലാതെ MCG യിൽ അയാൾ ആ ദിനം സ്‌റ്റെയ്‌നിനെയും എന്റിനിയെയും മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തിക്കൊണ്ട് പേരിലാക്കുന്ന 42 ബോളിലെ 89 റണ്ണുകളിൽ ഓസീസ് സെലെക്ടർസിന്റെ ദീര്ഘവീക്ഷണത്തിന്റെ ഗുണങ്ങൾ ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞ ദിനം ഒരു ട്വൻറി ട്വൻറി മെറ്റീരിയലായി മാത്രം കണക്കാക്കാമെന്ന ചിന്തകൾ നൽകി തുടങ്ങിയ ആ അരങ്ങേറ്റം 14 വർഷങ്ങൾ പിന്നിടുമ്പോൾ ക്രിക്കറ്റ് ലോകം കണ്ട മികച്ചൊരു ഓൾ ഫോർമാറ്റ് പ്ലെയറുടെ ലിസ്റ്റിലേക്ക് വാർണറിനെ ആനയിക്കുന്നുണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ എവേ മത്സരങ്ങളിൽ ആരെയും അതിശയപ്പെടുത്തുന്ന കണക്കുകളില്ലെന്നതൊരു വസ്തുത ആവുമ്പോഴും ,111 ടെസ്റ്റ് മത്സരങ്ങൾ ആ ബാഗ്ഗി ഗ്രീനിൽ കളിക്കാൻ സാധിച്ചു എന്നത് വാർണറിനെ സമ്മതിച്ച് വലിയൊരു നേട്ടം തന്നെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച ബാറ്റേഴ്സിന്റെ ലിസ്റ്റ് എടുക്കുമ്പോഴും അവിടെയും തലയെടുപ്പോടെ നിൽക്കുന്ന കണക്കുകളുള്ള ഒറ്റക്കൊരു മത്സരം തട്ടിയെടുക്കാനുള്ള കഴിവുകൾക്കൊപ്പം സ്ഥിരതയും നിലനിർത്തിയ ബാറ്റ്‌സ്മാൻഷിപ്പ് ,താൻ പുറത്തായാൽ ആ ടീം ഇല്ലെന്ന സമ്മര്ദങ്ങള്ക്കിടയിലും 6 സീസണുകളിലും 500ന് മുകളിൽ റൻസുകൾ സ്വന്തമാക്കിയ ,2016ൽ അവരെ ഒരർത്ഥത്തിൽ ഒറ്റക്ക് ചാമ്പ്യന്മാർ ആക്കിയപ്പോൾ അടിച്ചെടുത്ത 848 റൻസുകൾ 3ഓറഞ്ചു ക്യാപുകൾ .... വർഷങ്ങൾക്കപ്പുറം സൺറൈസേഴ്സിന്റെ ചരിത്രം കുറിക്കാൻ തീരുമാനിക്ക പെടുകയാണെങ്കിൽ അവിടെ ആദ്യ പാരഗ്രാഫിൽ തന്നെ ഇടം പിടിക്കേണ്ട നാമമാണത്,നായകനായും ഓപ്പണർ ആയും അയാൾ അരങ്ങു വാഴ്ന്ന ആ നിമിഷങ്ങൾ ഇല്ലാതെ അവരുടെ ചരിത്രം പൂർണമാവില്ല.. കണക്കുകൾക്കപ്പുറം അണിയുന്ന ജേഴ്‌സിക്ക് തന്നിലുള്ളതെല്ലാം നല്കാൻ വെമ്പുന്ന ഹൃദയമുള്ളവൻ ,ഓപ്പണർ എന്ന കുപ്പായത്തിൽ ഏതൊരു രാജ്യവും കൊതിക്കുന്ന ഇന്റന്റും അപ്പ്രോച്ചും കാത്തു സൂക്ഷിച്ച റിയൽ ടീം മാൻ ഫീൽഡിൽ 37ആം വയസ്സിലും ഒരു 18 കാരന്റെ ചുറു ചുറുക്കോടെ തന്നെ തന്നെ സമർപ്പിക്കുന്ന മനസ്സിനുടമ കളിക്കളത്തിനും അതിന് പുറത്തും ആ അഗ്ഗ്രസ്സീവ് അപ്പ്രൊച് കാത്തു സൂക്ഷിക്കുമ്പോഴും ഫിലിപ്പ് ഹ്യൂഗ്സ്ന്റെ ഷോക്കിങ് ഡെത്തിന് ശേഷം നടന്ന ആ ഇമോഷണൽ അഡ്‌ലൈഡ് ടെസ്റ്റിൽ തന്റെ സ്കോർ 63 ൽ നിൽക്കുമ്പോൾ അയാളെ ഓർത്തുകൊണ്ട് ആകാശത്തേക്ക് നോക്കുന്ന വാർണറെന്ന മനുഷ്യന്റെ ചിത്രമുണ്ട് അത് തന്നെയാണ് എന്നെ സംബന്ധിച്ച് അയാളുടെ കരിയറിലെ മികച്ച നിമിഷവും .. ഓസ്സീസിന്റെ അത്ഭുത ബാലൻ ഏകദിനവും ടെസ്റ്റും അവസാനിപ്പിക്കുകയാണ്
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!
നിശാഗന്ധിയിൽ കെസിഎൽ സീസൺ-2 ഗ്രാൻഡ് ലോഞ്ച്: ഞായറാഴ്ച