2024 ഐപിഎൽ; സ്റ്റോക്സ് ഉണ്ടാവില്ല !

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഇംഗ്ലണ്ട് ഓൾറൗണ്ടറായ ബെൻ സ്‌റ്റോക്‌സ് തന്റെ ജോലിഭാരവും ഫിറ്റ്‌നസും നിയന്ത്രിക്കാൻ 2024 ഐ പി എല്ലിന് ഉണ്ടാവില്ല ഈ കാര്യം ചെന്നൈ അവരുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചു “ബെന്നിന്റെ തീരുമാനത്തിൽ തങ്ങൾ പിന്തുണക്കുന്നു” എന്ന് പറഞ്ഞു. 2024 സീസണിലേക്കുള്ള ഫ്രാഞ്ചൈസികൾ നിലനിർത്തലും റിലീസുകളും പ്രഖ്യാപിക്കാനുള്ള സമയപരിധി നവംബർ 26 ഞായറാഴ്ചയാണ് ഐപിഎൽ നിശ്ചയിച്ചിരിക്കുന്നത്. അവർ സ്റ്റോക്‌സിനെ വിട്ടയച്ചില്ലെങ്കിൽ, ഐപിഎൽ 2025 ലെ മെഗാ ലേലത്തിന് മുമ്പ് സൂപ്പർ കിംഗ്‌സിന് അദ്ദേഹത്തെ നിലനിർത്താനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. അടുത്തിടെ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പ് കളിക്കാൻ ഏകദിന വിരമിക്കലിന് ശേഷം ഇറങ്ങിയ സ്റ്റോക്സ്, ടൂർണമെന്റിൽ ടീം ദയനീയ പ്രകടനം നടത്തിയപ്പോഴും ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായി മാറിയിരുന്നു ലോകകപ്പിന് ശേഷം ഉടൻ തന്നെ കാൽമുട്ടിന്റെ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് സ്റ്റോക്സ് വെളിപ്പെടുത്തി, 2023 ലെ ഐപിഎൽ സീസണിന് മുന്നോടിയായുള്ള ലേലത്തിൽ സൂപ്പർ കിംഗ്‌സിന്റെ എക്കാലത്തെയും വിലയേറിയ തുകയ്ക്കാണ് സ്റ്റോക്ക്‌സിനെ കൂടാരത്തിൽ എത്തിച്ചത് - 16.25 കോടി രൂപ (അന്ന് ഏകദേശം 1.98 ദശലക്ഷം യുഎസ് ഡോളർ) - സീസണിലുടനീളം വെറും രണ്ട് മത്സരങ്ങൾ കളിച്ചു, 15 റൺസ് നേടുകയും ബൗൾ ചെയ്യുകയും ചെയ്തു. എന്നാൽ കാൽമുട്ടിനേറ്റ പരുക്ക് ഏറെ നാളായി ഉണ്ടായിരുന്നെങ്കിലും ഈ വർഷം ഫെബ്രുവരിയിൽ ഇംഗ്ലണ്ടിന്റെ ന്യൂസിലൻഡ് പര്യടനത്തിനിടെ അത് ഗുരുതരമാവുകയും ചെയ്യ്തു ലോകകപ്പിൽ, സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ ഒമ്പത് കളികളിൽ ആറെണ്ണം കളിച്ചു, ആദ്യ മൂന്ന് കളികൾ നഷ്ടമായെങ്കിലും പിന്നീട് ഡേവിഡ് മലന് പിന്നിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ കളിക്കാരനായി. ലോകകപ്പിൽ ബൗൾ ചെയ്യാതിരുന്ന സ്റ്റോക്‌സ് തന്റെ ആറ് ഇന്നിംഗ്‌സുകളിൽ രണ്ട് അർധസെഞ്ചുറികളും ഒരു സെഞ്ചുറിയും ഉൾപ്പെടെ 304 റൺസ് നേടിയിരുന്നു.