ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് തെരഞ്ഞടുപ്പ് പിന്നാലെ നാടകീയ സംഭവങ്ങൾ. വീണ്ടും ബ്രിജ് ഭൂഷൺ സിംഗ് പാനൽ വൻ ഭൂരിപക്ഷത്തിൽ അധികാരം നേടിയതിന് പിന്നാലെയാണ് അമർഷവുമായി ഗുസ്തി താരങ്ങൾ വാർത്ത സമ്മേളനം നടത്തിയത് . സാക്ഷി മാലിക് ബൂട്ട് ഊരി മേശപ്പുറത്ത് വെച്ച് താൻ ഗുസ്തിയിൽ നിന്നും വിരമിക്കുകയാണ് എന്ന് പറഞ്ഞ് ഇറങ്ങിപ്പോയി ഒരു വനിതാ പ്രസിഡന്റ് ഗുസ്തി പെഡറേഷന് വേണം എന്നായിരുന്നു ഭൂരിഭാഗം ഗുസ്തി താരങ്ങളുടെയും ആവശ്യം. മുൻ പ്രസിഡന്റിനെതിരെ നിരവധി ആരോപണങ്ങൾ താരങ്ങൾ ഉന്നയിച്ചിരുന്നു.നിരവധി ദിവസത്തോളം ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങൾ രാജ്യം മുഴുവൻ ചർച്ചയായിരുന്നു. എന്നാൽ വീണ്ടും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആരോപണ വിധയനായിരുന്ന ബ്രിജ് ദൂഷണിന്റെ അടുത്ത അനുയായി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. താൻ ഇനി ഗുസ്തി മേഖലയിൽ ഉണ്ടാവില്ലന്നും മത്സരിക്കില്ലെന്നും പറഞ്ഞാണ് സാക്ഷി വേദി വിട്ട് പോയത്. 2016 ലെ ഒളിംപിക്സിൽ രാജ്യത്തിനായി വെങ്കല മെഡൽ നേടിയ താരമാണ് സാക്ഷി മാലിക്
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!
നിശാഗന്ധിയിൽ കെസിഎൽ സീസൺ-2 ഗ്രാൻഡ് ലോഞ്ച്: ഞായറാഴ്ച