റുതുരാജ് ദി ഗ്രേറ്റ്‌ ; തകർപ്പൻ സെഞ്ച്വറി നേട്ടവും

ഗുവാഹത്തിയിൽ ബാറ്റിംഗ് വെടിക്കെട്ട് തീർത്ത് റുതുരാജ് ഗെയ്കവാദ് (57 പന്തിൽ 123) സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ 222 റൺസിന്റെ വമ്പൻ സ്കോർ നേടി. ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. റുതു രാജിന് മികച്ച പിന്തുണയുമായി ക്യാപ്റ്റൻ സൂര്യകുമാറും തിലക് വർമ്മയും മികച്ച പിന്തുണ നൽകി ജയ്സ്വാളിന്റെയും ഇഷാന്റെയും വിക്കറ്റുകൾ ഇന്ത്യക്ക് ആദ്യം തന്നെ നഷ്ടപ്പെട്ടിരുന്നു. പിന്നാലെ വന്ന റുതുരാജ് സൂര്യ സംഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു. അതിനു ശേഷം തിലക് വർമ്മയെയും കൂട്ടി റുതുരാജ് മുന്നോട്ട് നീങ്ങി 57 പന്തുകൾ നേരിട്ട റുതുരാജ് ഏഴ് സിക്സറുകളും 13 ഫോറും നേടിയിരുന്നു. ഇന്ന് ഇന്ത്യ ജയിച്ചാൽ പരമ്പര സ്വന്തമാകുവാൻ കഴിയും. ഇന്ത്യന്‍ ടീം: യഷസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, തിലക് വര്‍മ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ. ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, ആരോണ്‍ ഹാര്‍ഡി, ജോഷ് ഇന്‍ഗ്ലിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്‌റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ്, നതാന്‍ എല്ലിസ്, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, തന്‍വീര്‍ സംഗ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍.