മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻസി വിവാദം കത്തി നിൽക്കുമ്പോൾ പ്രതികരണവുമായി മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ രംഗത്ത്. നിലിവിൽ മുംബൈ ആരാധകരുടെ തർക്കം അവസാനിച്ചിട്ടില്ല. അതിനിടെയാണ് താരത്തിന്റെ പ്രതികരണം. ക്യാപ്റ്റൻസി മാറിയത് ഒരു സ്വാഭാവിക മാറ്റമാണെന്നും. രോഹിത് ശർമ്മയുടെ പിന്തുണ തനിക്ക് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. " ഞാനും അദ്ദേഹവും പത്ത് വർഷമായി ഒരുമിച്ച് ടീമിൽ ഉണ്ട്. അത് ഒരു നല്ല കാര്യമായിരിക്കും എന്നാണ് ഞാൻ കരുത്തുന്നതും. " എന്റെ കരിയറിന്റെ കൂടുതൽ സമയവും അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ ആണ് കളിച്ചിട്ടുള്ളത്. അദ്ദേഹം എപ്പോഴും മികച്ച പിന്തുണയാണ് എനിക്ക് നൽകിയതും അത് തുടരും എന്ന് തന്നെയാണ് വിശ്വാസവും. രണ്ട് മാസമായി അദ്ദേഹത്തെ കണ്ടിട്ട് മുംബൈ ക്യാമ്പിൽ എത്തുന്ന സ്ഥിതിക്ക് ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കും എന്ന് ഹാർദിക് കൂട്ടി ചേർത്തു.
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!
നിശാഗന്ധിയിൽ കെസിഎൽ സീസൺ-2 ഗ്രാൻഡ് ലോഞ്ച്: ഞായറാഴ്ച