രണ്ടാം സൂപ്പർ എട്ട് മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടുമ്പോൾ ടീം ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലിൽ ഇടം നേടാൻ ഒരുങ്ങുകയാണ്. വ്യാഴാഴ്ച ബാർബഡോസിൽ നടന്ന ആദ്യ സൂപ്പർ എട്ട് മത്സരത്തിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ വരുന്നത്. മുമ്പ് പൂർത്തിയാക്കിയ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിൽ വിജയിച്ച ഇന്ത്യ നിലവിൽ തോൽവിയറിയാത്ത ആണ് എത്തുന്നത് . റെവ്സ്പോർട്സ് റിപ്പോർട്ട് അനുസരിച്ച് : ദ്രാവിഡും രോഹിത്തും സാംസണിന്റെ നെറ്റ് സെഷനിൽ സൂക്ഷ്മമായ നിരീക്ഷണങ്ങൾ നടത്തുകയും അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തു, ഇത് ശനിയാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യ അദ്ദേഹത്തിന് അവസരം നൽകുമെന്ന് സൂചന ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു ലോകകപ്പ് ടൂർണമെന്റിലെ മോശം പ്രകടനം നടത്തുന്ന ശിവം ദുബെ ഇതുവരെ നാല് മത്സരങ്ങളിൽ നിന്ന് 83 സ്ട്രൈക്ക് റേറ്റിൽ 44 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്, അതിൽ ന്യൂയോർക്ക് ട്രാക്കിൽ യുഎസ്എയ്ക്കെതിരെ പുറത്താകാതെ 31 റൺസ് നേടിയ അദ്ദേഹത്തിന്റെ മികച്ച പ്രകടനം ഉൾപ്പെടുന്നു. സിക്സ് ഹിറ്റിംഗ് കഴിവിന് മാത്രം ടീമിൽ ഇടം നേടിയ ദുബെയ്ക്ക് ഇതുവരെ 53 പന്തിൽ രണ്ട് സിക്സറുകൾ മാത്രമേ നേടാനായുള്ളൂ എന്നതാണ് സ്ഥിതി. ദുബെയുടെ ഫോമിനെക്കുറിച്ചുള്ള ആശങ്കകൾ കണക്കിലെടുക്കുമ്പോൾ, ഇന്ത്യ സാംസണെ തിരഞ്ഞെടുത്തേക്കാം, എന്നും റെവ്സ്പോർട്സ് പറയുന്നു
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!
നിശാഗന്ധിയിൽ കെസിഎൽ സീസൺ-2 ഗ്രാൻഡ് ലോഞ്ച്: ഞായറാഴ്ച